രാഷ്ട്രപതിക്കെതിരെയുള്ള 'രാഷ്ട്രപത്നി' പരാമര്‍ശത്തില്‍ സോണിയ ഗാന്ധി മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും ഭരണപക്ഷ എം.പി.മാരുടെയും ആവശ്യം. എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടേത് നാക്കു പിഴയാണെന്നും അദ്ദേഹം അതിന് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും സോണിയ ഗാന്ധി സഭയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ താന്‍ മാപ്പ് പറയേണ്ടതില്ലെന്നാണ് സോണിയ ഗാന്ധി സഭയെ അറിയിച്ചത്.